വിടവാങ്ങല്‍ മൂഡില്‍ വി.എസ്

എം.വി. രാഘവന്‍െറ നേതൃത്വത്തില്‍ ബദല്‍രേഖാവിവാദം സി.പി.എമ്മിനെ പിടിച്ചുലച്ച ഘട്ടത്തിലാണ് വി.എസ് പാര്‍ട്ടിയിലെ സര്‍വശക്തനാകുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് പാര്‍ട്ടിയിലും പാര്‍ലമെന്‍ററി രംഗത്തുമെല്ലാം അദ്ദേഹത്തിന് ഉയര്‍ച്ചകള്‍ മാത്രമായിരുന്നില്ല. ഏതൊരു വിജയത്തിനും തൊട്ടുപിന്നാലെ ഒരു വന്‍ പരാജയവും അദ്ദേഹത്തെ കാത്തുനിന്നു. ഏതൊരു പരാജയത്തിനിടയിലും ഫീനിക്സ് പക്ഷിയെ പോലെ വി.എസ് ഉയര്‍ത്തെഴുന്നേറ്റു. ചുരുങ്ങിയപക്ഷം 1991 മുതലുള്ള പാര്‍ട്ടി സമ്മേളനങ്ങളെങ്കിലും വി.എസിനെ കേന്ദ്രീകരിച്ചാണ് കറങ്ങുന്നത്. അന്ന് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നായനാരോട് പരാജയപ്പെട്ടെങ്കിലും പാര്‍ട്ടി സംഘടനയില്‍ കരുത്ത് വീണ്ടെടുക്കുന്ന വി.എസിനെയാണ് പിന്നീട് കണ്ടത്. 1998ലെ പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തലിന്‍െറ ഉപജ്ഞാതാവായി മുദ്രകുത്തപ്പെട്ടു. 2005ലെ മലപ്പുറം സമ്മേളനത്തോടെ സംഘടനയിലെ മേല്‍ക്കൈ വി.എസിന് പൂര്‍ണമായും നഷ്ടമായെങ്കിലും പൊതുസമൂഹത്തിന്‍െറയും അണികളുടെയുമെല്ലാം പിന്തുണയില്‍ വി.എസ് ഒറ്റയാനായ പോരാളിയായി. മുഖ്യമന്ത്രിപദവും ഇപ്പോഴത്തെ പ്രതിപക്ഷനേതൃസ്ഥാനവുമെല്ലാം അങ്ങനെയാണ് കൈവന്നത്.
ഇപ്പോഴിതാ ഗ്രൂപ്പിന്‍െറ പിന്‍ബലമോ പഴയ ശൗര്യമോ ഒന്നുമില്ളെങ്കിലും സമ്മേളനത്തിന്‍െറ കേന്ദ്രബിന്ദു വി.എസ് തന്നെ. അതുപക്ഷേ, പാര്‍ട്ടിയുടെ കുറ്റവിചാരണയുടെ രൂപത്തിലാണെന്ന് മാത്രം.
ഒറ്റപ്പെടുത്തിയുള്ള ഈ ആക്രമണങ്ങളാണോ അച്ചടക്കനടപടിക്ക് വിധേയനായി തരംതാഴ്ത്തപ്പെട്ടതാണോ, കൂടെയുണ്ടായിരുന്നവര്‍ ഒന്നൊന്നായി കൈവിട്ടതാണോ, അതുമല്ളെങ്കില്‍ സമീപകാലത്തുയര്‍ന്നുവന്ന ആരോപണങ്ങളും കേസുമാക്കെയാണോ വി.എസിനെ ഇത്രമേല്‍ ക്ഷീണിതനാക്കിയത്?
No comments:
Post a Comment